ന്യൂഡൽഹി:സെൻട്രൽ എക്‌സൈസ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. 1944 ലെ സെൻട്രൽ എക്‌സൈസ് നിയമം ഭേദഗതി ചെയ്യുന്ന ബിൽ പുകയില ഉൽപ്പന്നങ്ങളുടെ എക്‌സൈസ് തീരുവയും സെസ്സും വർധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നു. പുകയില ഉപഭോഗം കുറയ്ക്കാൻ ഇത് വഴിയൊരുക്കുമെന്നും, പൗരന്മാരുടെ ആരോഗ്യത്തിന് മുൻഗണന നൽകിയാണ് ബിൽ കൊണ്ടുവരുന്നതെന്നും ചർച്ചയ്ക്ക് മറുപടി നൽകിക്കൊണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. എന്നാൽ, വില വർദ്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കില്ലെന്നും ആളുകൾ മറ്റ് ബദലുകൾ കണ്ടെത്താനിടെയുണ്ടെന്നും കോൺഗ്രസ് എംപി കാർത്തി പി ചിദംബരം അഭിപ്രായപ്പെട്ടു.

