ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും തടസപ്പെട്ടു. സർവീസുകൾ താളം തെറ്റിയതിന് തുടർന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ രാത്രി കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരെ ഇന്ന് പുലർച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം അറിയിച്ചത്. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. ഇൻഡിഗോ ജീവനക്കാരെ തടഞ്ഞുവച്ചായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ മാത്രം 550 സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. അടുത്ത മൂന്ന് ദിവസം കൂടുതൽ സർവീസുകളെ ബാധിക്കുമെന്നും വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്.
ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും തടസപ്പെട്ടു

