മേപ്പാടി:ജില്ലാ വിമുക്തി മിഷന്റെ നേതൃത്വത്തിൽ മേപ്പാടി ഗവ. ഹൈ സ്കൂളിൽ ആന്റി നാർകോട്ടിക് ക്ലബ്ബിന് കീഴിൽ രൂപീകരിച്ച വിമുക്തി ഫുട്ബോൾ സ്പോർട്സ് ടീമിന് ജേഴ്സികൾ വിതരണം ചെയ്തു. കൽപ്പറ്റ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി ജിഷ്ണു വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക കെ. എം സാബിറ അധ്യക്ഷയായ പരിപാടിയിൽ വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ സിവിൽ എക്സൈസ് ഓഫീസർ വി.പി വജീഷ്, എൻ.സി സജിത്ത്കുമാർ, സീനിയർ അസിസ്റ്റന്റ് പി.അജിത, സ്റ്റാഫ് സെക്രട്ടറി ഒ.കെ ഷാനവാസ്, കായികാധ്യാപിക എ.കെ ശ്രുതി, ആന്റിനർക്കോട്ടിക് ക്ലബ്ബ് ഇൻ ചാർജ് എൻ.കെ സുരേഷ് കുമാർ, ടി.എൻ വിപിൻ ബോസ്, വി അമൽ ജോസ് എന്നിവർ പങ്കെടുത്തു.
ജേഴ്സികൾ വിതരണം ചെയ്തു

