ന്യൂഡൽഹി:23-ാമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടി ഇന്ന് ന്യൂഡൽഹിയിൽ ആരംഭിക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാൊയ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്നലെ ന്യൂഡല്‍ഹിയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് റഷ്യൻ പ്രസിഡന്റിനെ ഇന്നലെ സ്വീകരിച്ചത്. ആപ്രതീക്ഷിതമായി പ്രധാനമന്ത്രി സ്വീകരിക്കാൻ എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ഇന്ത്യ – റഷ്യ സൗഹൃദത്തിന്റെ അടയാളമാണിതെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് രാവിലെ രാഷ്ട്രപതിഭവനിൽ റഷ്യൻ പ്രസിഡന്റിന് ആചാരപരമായ സ്വീകരണം നൽകും. തുടർന്ന് രാജ്ഘട്ടത്തിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിക്ക് അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് ഇന്ന് ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒരുക്കുന്ന അത്താഴ വിരുന്നിലും വ്ളാഡിമിർ പുടിൻ പങ്കെടുക്കും.

