മുത്തങ്ങ :സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട്,സാമൂഹ്യ വനവൽക്കരണ റെയിഞ്ച് കൽപ്പറ്റ,സുൽത്താൻബത്തേരി സാമൂഹ്യ വനവൽക്കരണ സെക്ഷൻ മുത്തങ്ങ ഡോർമേറ്ററിയിൽ വച്ച് SN HSS പൂതാടി NSS വിദ്യാർത്ഥികൾക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് അംഗങ്ങളെ രാജു ബിപി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സാമൂഹ്യ വനവൽക്കരണ സെക്ഷൻ സുൽത്താൻബത്തേരി സ്വാഗതം ചെയ്യുകയും ,ഉദ്ഘാടനം മുത്തങ്ങ ഫോറസ്റ്റ് സ്റ്റേഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുന്ദരൻ കെ.കെ. നിർവഹിച്ചു.വനയാത്രയ്ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിനീഷ് പി. പി ,സനൽകുമാർ കെ എന്നിവർ നേതൃത്വം നൽകി,മനുഷ്യ വന്യജീവി സംഘർഷം ,കാടറിവ് എന്നീ വിഷയങ്ങളെ സംബന്ധിച്ച് ജിഷ്ണു ക്ലാസെടുത്തു.മുത്തങ്ങ ആന ക്യാമ്പിലെ കുങ്കി ആനകളെ സംബന്ധിച്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി ആർ മധു പരിചയപ്പെടുത്തി വിശദീകരണം നടത്തി,NSS കോഡിനേറ്റർ അധ്യാപകൻ ശിവപ്രസാദ് നന്ദി രേഖപ്പെടുത്തി.ക്യാമ്പ് അവലോകനത്തിൽ വിദ്യാർത്ഥികളും അധ്യാപകരും അനുഭവങ്ങൾ പങ്കുവച്ചു
വിദ്യാർത്ഥികൾക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

