സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഇന്നത്തെ വിലനിലവാരം അനുസരിച്ച് മുരിങ്ങക്കായ്ക്ക് മൊത്തവിപണിയിൽ കിലോയ്ക്ക് 250 രൂപയാണ് വില വരുന്നത്. പയറിനും ബീൻസിനും കിലോയ്ക്ക് 80 രൂപയോളമാണ് വില. സാധാരണക്കാർ ആശ്രയിക്കുന്ന ചില്ലറ വിപണിയിൽ എത്തുമ്പോൾ ഈ വില ഇനിയും വർദ്ധിക്കും. തമിഴ്നാട്ടിൽ തുടരുന്ന കനത്ത മഴ കാരണം പച്ചക്കറി വരവ് കുറവായതാണ് വില വർദ്ധനവിന് പ്രധാന കാരണം.ന്യൂനമർദ്ദം ഒരേ സ്ഥലത്ത് തുടരുന്നതിനെത്തുടർന്ന് തമിഴ്നാട്ടിലും പുതുച്ചേരിയിലും ഡിസംബർ ഒമ്പത് വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

