മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട

മുത്തങ്ങ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ വാഹന പരിശോധനയിൽ KL 73 A 8540 എന്ന നമ്പർ കാറിൽ 11132500 (ഒരു കോടി പതിനൊന്നു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ ) രേഖകളില്ലാതെ നിയമവിരുദ്ധമായി കൈവശം വെച്ച്, കടത്തികൊണ്ട് വന്നത് കണ്ടെത്തി.

 

സുൽത്താൻബത്തേരി താലൂക്കിൽ നൂൽപ്പുഴ വില്ലേജിൽ നായ്ക്കട്ടി പോസ്റ്റിൽ ചിത്രാലക്കര വീട്ടിൽ കുഞ്ഞുമുഹമ്മദ് മകൻ സി.കെ. മുനീർ (38 ) എന്നയാളെ തുടർ നടപടികൾക്കായി എക്സൈസ് വകുപ്പ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്ന് കൈമാറി. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ഇ.അനൂപ്, വി.രഘു,സിവിൽ എക്സൈസ് ഓഫീസർ പി.വി.വിപിൻ കുമാർ മുതലായവർ പങ്കെടുത്തു.മേൽ പരിശോധനക്ക് വയനാട് എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ എ ജെ ഷാജി സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുനിൽ കൽപ്പറ്റ റെയിഞ്ച് ഇൻസ്പെക്ടർ ജി ജിഷ്ണു എന്നിവർ നേതൃത്വം നൽകി കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ തിരഞ്ഞെടുപ്പ് ഏറ്റവും സുഗമമായി നടക്കുന്നതിലേക്ക് യാതൊരുവിധ അനധികൃത വസ്തുക്കളും സംസ്ഥാനത്തേക്ക് കടന്നു വരുന്നത് തടയുന്നതിന് കർശന പരിശോധന തുടരുമെന്ന് വയനാട് ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *