പനമരം:വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ പനമരം ഗവ. ഹൈസ്കൂളിലെ ആന്റി നാർക്കോട്ടിക് ക്ലബ്ബിന് കീഴിൽ വിമുക്തി വടംവലി സ്പോർട്സ് ടീം രൂപീകരിച്ച് ജേഴ്സികൾ കൈമാറി. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും ജില്ലാ മാനേജറുമായ സജിത് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ലഹരിക്കെതിരെ കായിക ലഹരി ഫലപ്രദമാണെന്നും തെറ്റായ ലഹരികളിൽ നിന്നും വിദ്യാർത്ഥികളെ അകറ്റി നിർത്താൻ കായിക ലഹരിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ സീനിയർ അസിസ്റ്റൻറ് എം.സി ഷിബു അധ്യക്ഷത വഹിച്ച പരിപാടിയിൽ വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം, സിവിൽ എക്സൈസ് ഓഫീസർ പി.വിജേഷ് കുമാർ, അധ്യാപകൻ ടി നവാസ് എന്നിവർ സംസാരിച്ചു.
പനമരം സ്കൂളിൽ വടംവലി ടീം രൂപീകരിച്ചു

