തിരുനെല്ലി: ബസ് യാത്രക്കാരനിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിൽ കടത്തികൊണ്ടുവന്ന എം.ഡി.എം.എ പിടികൂടി. മലപ്പുറം, മൊന്നിയൂർ വീട്ടിൽ ചേറശേരി വീട്ടിൽ എ.പി. ഷക്കീലു റുമൈസ്(29)നെയാണ് ലഹരിവിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് രാവിലെ കാട്ടിക്കുളത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.
കർണാടക ഭാഗത്ത് നിന്നും വന്ന ഡി.എൽ.ടി ബിഗ്ബസിലെ യാത്രക്കാരനായിരുന്ന ഇയാളുടെ ട്രാവൽ ബാഗിൽ നിന്നുമാണ് 29.662 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. തിരുനെല്ലി ഇൻസ്പെക്ടർ എസ്.എച്ച്.ഒ എം. ബിജു, എസ്.ഐ കെ.കെ. സോബിൻ തുടങ്ങിയവരടങ്ങിയ പോലീസ് സംഘത്തിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

