ബാവലി: ഇലക്ഷൻ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവുമായി ബന്ധപ്പെട്ട് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ എസ്.ബൈജുവും സംഘവും, ബാവലി ചെക്ക്പോസ്റ്റ് ടീമുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ കർണ്ണാടക ആർടിസി ബസിലെ യാത്രക്കാരനായ വയോധികനിൽ നിന്നും 340 ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ കണ്ണൂർ തയ്യിൽ ചാത്തോടകത്ത് വീട്ടിൽ അരുൾദാസ്.സി (68) ആണ് പിടിയിലായത്.

