കൊല്ലം : കുരീപ്പുഴയിൽ തീ പിടിച്ചു മത്സ്യബന്ധന ബോട്ടുകൾ കത്തിയ സംഭവത്തിൽ ACP യ്ക്ക് അന്വേഷണ ചുമതല. അട്ടിമറി സാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും. പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ ഡൊമിനിക് കടവ് ഭാഗത്ത് കെട്ടിയിരുന്ന 9 ബോട്ടുകളും, ഒരു ചീനവലയും, ഒരു ഫൈബർ വള്ളവുമാണ് കത്തിനശിച്ചത്. ആറ് കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് സൂചന. എൻ.കെ. പ്രേമചന്ദ്രൻ എം.പി., ജില്ലാ കളക്ടർ, കമ്മീഷണർ, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ച സംഭവം ACP അന്വേഷിക്കും.

