സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളില്‍ പരസ്യ പ്രചാരണത്തിന് ആവേശകരമായ പരിസമാപ്തി. വിപുലമായ കൊട്ടിക്കലാശം ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ സമാപനം ആഘോഷമാക്കി. നാളെ നിശബ്ദ പ്രചാരണമാണ്. ചൊവ്വാഴ്ചയാണ് വിധിയെഴുത്ത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ടം ഈ മാസം 11 നും വോട്ടെണ്ണല്‍ 13 നും നടക്കും. തെരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ഭരണ പ്രതിപക്ഷ കക്ഷികള്‍ പ്രതികരിച്ചു.

