തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന് തുടക്കം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാര്‍ഥികളാണുള്ളത്. രാവിലെ 6ന് മോക്പോളിനുശേഷം 7മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ മൂന്നുവോട്ട് ചെയ്യണം. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഒരു വോട്ടും. ബാക്കിയുള്ള ഏഴുജില്ലകള്‍ക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 13-ന് രാവിലെ വോട്ടെണ്ണും.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി, ഏഴു ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളില്‍ വിധിയെഴുത്ത്

