കൊച്ചി: വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാർത്ഥി അന്തരിച്ചു. എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി സിഎസ് ബാബുവാണ് അന്തരിച്ചത്. ഇന്ന് പുലർച്ചെ 2.30ന് ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം. പിറവം മർച്ചൻ്റ് അസോസിയേഷൻ മുൻ പ്രസിഡന്റാണ് സിഎസ് ബാബു. ബാബുവിൻ്റെ മരണത്തെതുടർന്ന് പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാർത്ഥി അന്തരിച്ചു;തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

