തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നേരിയ ഇടിവാണ് ഇന്ന് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. 240 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95,400 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.അതേസമയം, വെള്ളി വില സ്ഥിരത പുലർത്തിയിട്ടുണ്ട്. ഗ്രാമിന് 190 രൂപയും കിലോഗ്രാമിന് 190,000 രൂപയുമാണ്. ഈ വിലകളില്‍ ജിഎസ്ടിയും പണിക്കൂലിയും ഉള്‍പ്പെടുന്നില്ല. സ്വർണ്ണവില ഉയർന്നെങ്കിലും, സ്പോട്ട് മാർക്കറ്റില്‍ വെള്ളി വിലയില്‍ നാമമാത്രമായ ഇടിവുണ്ടായി.


