സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ ടി-20യിൽ ഇന്ത്യ 101 റൺസിന്റെ കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയെ 12.5 ഓവറിൽ 79 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കുകയിരുന്നു. മത്സരത്തിൽ സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ്മയാണ് കളത്തിൽ ഇറങ്ങിയത്
ശുഭ്‌മാൻ ഗിൽ ടീമിൽ ഇടം നേടിയതോടെ സഞ്ജുവിന് ഓപ്പണിങ് പൊസിഷൻ നഷ്ടമായി. സഞ്ജുവിന് ഓപ്പണറായി മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഗില്ലിനേക്കാൾ മികച്ച സ്ട്രൈക്ക് റേറ്റ് സഞ്ജുവിനുണ്ടെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.

സഞ്ജു സാംസൺ ആയിരുന്നു ഗില്ലിന് മുമ്പ് ഓപ്പണറായി ഇറങ്ങിയ താരം. സഞ്ജു സാംസൺ 175 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുമായിരുന്നു. മൂന്ന് സെഞ്ച്വറികൾ കൂടി നേടിയിട്ടുണ്ട്. പക്ഷെ അദ്ദേഹം നേരത്തെ പുറത്തായി. എന്നാൽ മൂന്ന് സെഞ്ച്വറിയും 175 എന്ന സ്ട്രൈക്ക് റേറ്റും സഞ്ജുവിന്റെ പേരിലുണ്ട്. സഞ്ജുവിന് നിന്നും നിങ്ങൾക്ക് ഇത് എടുത്ത് കളയാൻ കഴിയില്ല” ആകാശ് ചോപ്ര പറഞ്ഞു.
നാളെ മുല്ലാൻപൂരിലാണ് രണ്ടാം മത്സരം നടക്കുന്നത്. ഡിസംബർ 14ന് ധർമ്മശാലയിൽ മൂന്നാം മത്സരവും നടക്കും. ഡിസംബർ 17ന് ലഖ്നൗവിൽ നാലാം മത്സരവും 19ന് അഹമ്മദാബാദിൽ അവസാന മത്സരവും നടക്കും.
ഇന്ത്യ ടി-20 സ്ക്വാഡ്
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, വാഷിംഗ്‌ടൺ സുന്ദർ, ഹർഷിദ് റാണ, കുൽദീപ് യാദവ്, അർഷദീപ് സിങ്.
സൗത്ത് ആഫ്രിക്ക ടി-20 സ്ക്വാഡ്
എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഡെവാൾഡ് ബ്രെവിസ്, ടോണി ഡി സോർസി, റീസ ഹെൻഡ്രിക്സ്, ഡേവിഡ് മില്ലർ, ജോർജ് ലിൻഡെ, ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ഡൊനോവൻ ഫെരേര (വിക്കറ്റ് കീപ്പർ), കോർബിൻ ബോഷ്, മാർക്കോ ജാൻസെൻ, ട്രിസ്റ്റൻ സ്റ്റബ്സ്, ഒട്ട്നീൽ ബാർട്ട്മാൻ, കേശവ് മഹാരാജ്, ക്വെനായ് മാർട്ട്മാൻ, കേശവ് മഹാരാജ്.

