സംസ്ഥാനത്ത് തദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് ആദ്യം പൂര്‍ത്തിയാക്കിയത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലെ വോട്ടെടുപ്പ് ഇന്ന് സമാപിച്ചു. വോട്ടെടുപ്പ് ഇന്ന് വൈകിട്ട് 6 മണിയോടെ പൂര്‍ത്തിയായി.
മലബാര്‍ മേഖലിയില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 76.11. ഏറ്റവും കുറവ് തൃശൂരിലുമായിരുന്നു. 71.14 ശതമാനം. വയനാട് 76.26, കോഴിക്കോട് 75.73, കണ്ണൂര്‍ 74.64, കാസര്‍കോട് 73.02,പാലക്കാട് 74.89 എന്നിങ്ങളനെയാണ് ആദ്യ ശതമാന സൂചിക.
രാവിലെ മുതല്‍ വോട്ടിംഗ് കേന്ദ്രങ്ങളില്‍ നീണ്ടനിര പ്രകടമായിരുന്നു. ഉച്ചയ്ക്ക് ശേഷവും വോട്ടെടുപ്പു കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കനത്ത ക്യൂവാണ് ഉണ്ടായത്. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലാണ് വാശിയേറിയ തിരഞ്ഞെടുപ്പുപോരാട്ടം നടന്നത്. എല്‍ ഡി എഫിന് ഭരണമുള്ള ഏക കോര്‍പ്പറേഷനാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍. ഇത്തവണ കണ്ണൂര്‍ അടക്കം മുഴുന്‍ കോര്‍പ്പറേഷനുകളും പിടിച്ചെടുക്കുമെന്നാണ് സി പി ഐ എമ്മിന്റെ അവതാശവാദം. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണം എന്‍ ഡി എ പിടിക്കുമെന്ന് ബി ജെ പി നേതൃത്വവും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിമതനെ മേയറാക്കിയാണ് എല്‍ ഡി എഫ് തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തിയത്. ഇത്തവണ തൃശൂര്‍ കോര്‍പ്പറേഷന്‍ യു ഡി എഫിന് അനുകൂലമാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ശനിയാഴ്ച രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍. പുതിയ ഭരണസമിതി ഈമാസം 21 സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വരും.

