ചെറുതുരുത്തി:ബിരുദ വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുതുരുത്തി പന്നിയാടി പൊട്ടിക്കുണ്ടിൽ വീട്ടിൽ റുഫൈദ (21) ആണ് നെടുമ്പുര ശിവക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധൻ രാവിലെ ഒമ്പതിന് ശേഷമാണ് സംഭവം. അങ്കണവാടിയിൽ ഹെൽപ്പർ ആയി ജോലി ചെയ്യുന്ന ഉമ്മ നഫീസയോടൊപ്പം യുവതി അങ്കണവാടിയിൽ എത്തിയിരുന്നു. തുടർന്ന് പേന വാങ്ങുന്നതിന് കടയിലേക്കുപോയി. തിരികെ വരാത്തതിനെ തുടർന്ന് തിരച്ചിലിൽ യുവതിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം എസ്ഐ എം സന്തോഷ്, ചെറുതുരുത്തി എസ്ഐ വിനു, എസ്ഐഎ ആർ നിഖിൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം നടപടികൾ സ്വീകരിച്ചു. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.ബാപ്പ: പരേതനായ മുഹമ്മദ് അക്ക്മാൻ.സഹോദരൻ: മുഹമ്മദ് റാഫി.
ബിരുദ വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

