തദ്ദേശ തിരഞ്ഞെടുപ്പ് വിജയികളുടെ സത്യപ്രതിജ്ഞ 21ന്

തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ വിജയിച്ചവർ 21ന് അധികാരമേൽക്കും. ഭരണ സമിതിയുടെ കാലാവധി 20ന് അവസാനിക്കുന്ന എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 21ന് പുതിയ അംഗങ്ങൾ ചുമതല ഏൽക്കണമെന്നാണ് സർക്കാർ ഉത്തരവ്. കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ വ്യവസ്ഥ പ്രകാരം പൊതു അവധി ദിവസങ്ങളിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി യോഗങ്ങൾ ചേരാൻ പാടില്ല. 21 ഞായറാഴ്ച പൊതു അവധി ദിവസമാണ്. ഈ സാഹചര്യത്തിൽ ഞായറാഴ്ച യോഗം ചേരാനാകാതെ വന്നാൽ ഒരു ദിവസത്തേക്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തേണ്ടി വരും. ഈ പ്രതിസന്ധി മറികടക്കാൻ ചട്ടഭേദഗതിയിലൂടെ പൊതു തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യോഗത്തിന് ഒഴിവ് ദിനം ബാധകമല്ലാതാക്കിയിട്ടുണ്ട്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *