ധരംശാല:ട്വന്റി20യിൽ 100 വിക്കറ്റും 1,000 റൺസും തികയ്ക്കുന്ന ആദ്യ ഇന്ത്യൻ കളിക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കി ഹാർദിക് പാണ്ഡ്യ. ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി 20 യിൽ ഒരു വിക്കറ്റ് കൂടി നേടിയാണ് ഈ ചരിത്ര നേട്ടം താരം സ്വന്തമാക്കിയത്.
മത്സരത്തിൽ ഒരു ചരിത്രനേട്ടമാണ് ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഒരു വിക്കറ്റ് നേടിയാണ് ഹർദിക് തിളങ്ങിയത്. ഇതോടെ ടി-20യിൽ ഇന്ത്യക്കായി 100 വിക്കറ്റുകൾ നേടാൻ താരത്തിന് സാധിച്ചു. ടി-20യിൽ 1000+ റൺസും 100+ വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ ഫാസ്റ്റ് ബൗളിംഗ് ഓൾ റൗണ്ടർ ആയി മാറാനാണ് ഹാർദിക്കിന് സാധിച്ചത്.

