മാനന്തവാടി: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. തരുവണ, പൊരുന്ന ന്നൂർ, ചങ്കരപ്പാൻ വീട്ടിൽ അബ്ദുൾ മജീദ് (56) നെയാണ് മാനന്തവാടി പോ ലീസ് പിടികൂടിയത്. നവംബറിൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരു ന്നു. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയിൽ വച്ചാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. ഒരു മാസത്തോളം ഫോൺ ഉപയോഗിക്കാതെ ഒളിവിൽ താമസിക്കുകയായിരുന്ന ഇയാളെ വളരെ പണിപ്പെട്ടാണ് മാനന്തവാടി പോ ലീസ് പിടികൂടിയത്. ഇൻസ്പെക്ടർ എസ്. എച്ച്.ഒ പി.റഫീഖ്, സബ് ഇൻസ്പെ ക്ടർ കെ.സിൻഷ, അസി.സബ് ഇൻസ്പെക്ടർ റോയ്സൺ ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് നിസാർ, പ്രജീഷ്, അരുൺകുമാർ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
പോക്സോകേസിൽ ഒളിവിലായ പ്രതി പിടിയിൽ

