കല്‍പ്പറ്റ: വയനാട് ജില്ലാ ബോഡി ബില്‍ഡിംഗ്അസോസിയേഷന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരത്തോടെ 42-ാമത് ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 21ന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ രാത്രി ഏഴ് വരെ കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയിലെ 35 ക്ലബുകളില്‍നിന്നു പുരുഷ, വനിതാ വിഭാഗങ്ങളില്‍ 500 ഓളം പേര്‍ മത്സരിക്കുമെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍.ആര്‍. ഷെഫീഖ്, സെക്രട്ടറി രമേശ് ബി. കൈലാസം, ട്രഷറര്‍ വി. അനില്‍കുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനി ടി.കെ. ഹരി, വിമന്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ കെ.ജി. ധന്യ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അര്‍ജുന അവാര്‍ഡ് ജേതാവും ഐബിബിഎഫ് വൈസ് പ്രസിഡന്റുമായ ടി.വി. പോളി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ജി.വി. രാജാ അവാര്‍ഡ് ജേതാവും ബിബിഎകെ സംസ്ഥാന സെക്രട്ടറിയുമായ എം.കെ. കൃഷ്ണകുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ്, എസ്എസ്ബി ഡിവൈഎസ്പി സനില്‍ തുടങ്ങിയവര്‍ സന്നിഹിതരാകും. കല്‍പ്പറ്റയിലെ ആരോഗ്യ ജിം, ലോംഗ് ലൈഫ് ജിം, ബോഡി ഷെയ്പ് ജിം എന്നിവയുടെ സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് സംഘാടനം. അസോസിയേഷനില്‍ അഫിലിയേഷന്‍ ആഗ്രഹിക്കുന്ന ബോഡി ബില്‍ഡിംഗ് ക്ലബുകള്‍ 20ന് മുമ്പ് ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9447544459

