കൊച്ചി: ഒന്നാമത്തെ ബാലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാക്കിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻകൂർ ജാമ്യം നിഷേധിച്ച സെഷൻസ് കോടതി വിധിക്കെതിരെ നൽകിയ അപ്പീലാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. എസ്ഐടി രജിസ്റ്റർ ചെയ്ത ആദ്യ ബാലത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വാദം കേൾക്കും. രാഹുൽ മാങ്കൂട്ടത്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രൊസിക്യൂഷൻ നിലപാട് അറിയിക്കും. രാഹുലിനെതിരായ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്നും തെളിവുണ്ടെന്നുമാണ് പൊലീസിൻ്റെ വാദം.
നേരത്തെ രണ്ടാമത്തെ ബലത്സംഗ കേസിൽ തിരുവനന്തപുരം അഡീഷണൽ മാങ്കൂറ്റത്തിൽ പുറത്ത് വന്നിരുന്നു. കുന്നത്തൂർമേട് സെൻ്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് 15 ദിവസത്തെ ഒളിവ് ജീവിതം രാഹുൽ മാങ്കൂട്ടത്തിൽ അവസാനിപ്പിച്ചത്. രണ്ടാമത്തെ ലൈംഗികാതിക്രമ കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രാഹുൽ മാങ്കൂത്തത്തിൽ വോട്ട് ചെയ്യാനെത്തിയത്. എ എത്തിയതോടെ വോട്ടിങ് കേന്ദ്രത്തിന് മുന്നിൽ സിപിഐഎം, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.


