കുടുംബശ്രീ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ബത്തേരി:കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രൈഡൽ മേഖലയിൽ പരിശീലനം പൂർത്തീകരിച്ച 35 കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ബ്ലോക്കിൽ ബ്രൈഡൽ മേഖലയിൽ സംരംഭം രൂപീകരിക്കാൻ താത്പര്യമുള്ളവരെ കണ്ടെത്തിയാണ് പരിശീലനം നൽകിയത്.

 

കാസർഗോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോബ് കഫെ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഉദ്യോഗാർത്ഥികൾക്ക് 25 ദിവസത്തെ ബ്രൈഡൽ ആരി വർക്ക് പരിശീലനം നൽകിയത്. കുടുംബശ്രീ അസിസ്റ്റൻറ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.സെലീന അധ്യക്ഷയായ പരിപാടിയിൽ ജോബ് കഫെ ഇൻസ്റ്റിറ്റ്യൂട്ട് കോ-ഓർഡിനേറ്റർ, സുൽത്താൻ ബത്തേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സുപ്രിയ അനിൽകുമാർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ലിജി ജോൺസൺ, ജില്ലാ പ്രോഗ്രാം മാനേജർ പി. ഹുദൈഫ്, ശ്രുതി രാജൻ, എൻ.യു.എൽ.എം മാനേജർ അമൽഡ, എസ്.വി.ഇ.പി മെന്റർ അനിത, ട്രെയിനിങ് അധ്യാപിക ഫസ്‌ന, സി.ഡി.എസ് അക്കൗണ്ടൻറ് രാജി, എം.ഇ.സിമാരായ നിഷ, കെ.സി ഷീബ, കമ്മ്യൂണിറ്റി ഓർഗനൈസർ അബിത,ബ്ലോക്ക് കോഡിനേറ്റർ വിദ്യ മോൾ എന്നിവർ സംസാരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *