ഹൈദരാബാദ് : ഭരണഘടന വാഗ്ദാനം ചെയ്യുന്ന വിധത്തില്‍, എല്ലാവർക്കും നീതിയും, തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിന് പബ്ലിക് സർവീസ് കമ്മീഷനുകൾ നീതിയുക്തമായ രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ടെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ചെയർ പേഴ്സൺമാരുടെ ദേശീയ സമ്മേളനം ഹൈദരാബാദില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.

ലോകത്തിലെ അതിവേഗ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയെന്ന നിലയിൽ ഇന്ത്യയ്ക്ക് എല്ലാ തലങ്ങളിലും ഏറ്റവും ഫലപ്രദമായ ഭരണ സംവിധാനങ്ങൾ ആവശ്യമാണെന്നും രാഷ്ട്രപതി പറഞ്ഞു. രണ്ട് ദിവസത്തെ സമ്മേളനത്തിൽ രാജ്യത്തുടനീളമുള്ള സംസ്ഥാന പിഎസ്സി മേധാവിമാരും, മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

