ഉത്തരേന്ത്യയിൽ മൂടൽമഞ്ഞ് വിമാന സർവീസുകളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം. വിമാന സര്‍വീസുകളുടെ വിവരങ്ങള്‍ സംബന്ധിച്ച് യാത്രക്കാര്‍ അതാത് വിമാന കമ്പനികളുമായി ബന്ധപ്പെടേണ്ടതാണ്. യാത്രക്കാരെ സഹായിക്കുന്നതിനായി വിമാനത്താവളങ്ങളിൽ പാസഞ്ചർ ഫെസിലിറ്റേഷൻ ടീമുകൾ സജജമാണെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. നിരവധി ട്രെയിന്‍ സര്‍വീസുകളെയും മൂടല്‍ മഞ്ഞ് സാരമായി ബാധിച്ചിട്ടുണ്ട്. 60 ഓളം ട്രെയിനുകള്‍ 5 മണിക്കൂര്‍ വരെ വൈകിയോടുന്നതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. യാത്രക്കാര്‍ ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍ യാത്ര പുറപ്പെടും മുന്‍പ് പരിശോധിക്കണമെന്ന് റെയില്‍വേ അഭ്യര്‍ത്ഥിച്ചു.
ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ് ട്രെയിന്‍, വ്യോമ ഗതാഗതങ്ങളെ ബാധിച്ചു. ജാഗ്രതാ നിര്‍ദ്ദേശം നല്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.


