കൽപ്പറ്റ:ജില്ലയിലെ ഗോത്ര വിഭാഗകാര്‍ക്കായി, വികസന പ്രവര്‍ത്തനങ്ങളിലെ വിടവുകള്‍ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നതാണ് പട്ടികവര്‍ഗ്ഗ വികസന കമ്മിറ്റി.
ജില്ലയിലെ മൂവായിരത്തിലധികം ഊരുകള്‍ കേന്ദ്രീകരിച്ച് ഉന്നതികളില്‍ നടപ്പാക്കേണ്ട വികസന പദ്ധതികള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രാധ്യാനത്തോടെ പരിഹാരം കണ്ടെത്തും. പദ്ധതിയുടെ പൈലറ്റ് പ്രവര്‍ത്തനമായി കല്‍പ്പറ്റ-സുല്‍ത്താന്‍ ബത്തേരി- മാനന്തവാടി താലൂക്കുകളിലെ ചിറ്റാലൂര്‍ക്കുന്ന്, വണ്ടിക്കടവ്, ആനക്കാമ്പ് ഉന്നതികളിലെ അടിസ്ഥാന പ്രശ്‌നങ്ങളാണ് കമ്മിറ്റി പരിശോധിക്കുന്നത്. കളക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ മന്ത്രി ഒ.ആര്‍ കേളു, സബ് കളക്ടര്‍ അതുല്‍ സാഗര്‍, പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ജി. പ്രമോദ്, ജില്ലാതല ഉദ്യോഗസ്ഥര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.


