എസ്‌ഐആർ കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും; നാളെമുതൽ പേരുചേർക്കാം; സമയം നീട്ടണമെന്ന് രാഷ്ട്രീയ പാർട്ടികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌ഐആറിന്റെ കരട് വോട്ടർപട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പു കമ്മിഷൻ പ്രധാനകടമ്പ കടക്കും. ക്രിസ്മസ് അവധിക്ക്‌ നാട്ടിൽ എത്തുന്നവർക്കുകൂടി വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസര മൊരുക്കണമെന്നാണ് രാഷ്ട്രീയപ്പാർട്ടികളുടെ ആവശ്യം. അവധിക്കെത്തുന്ന ഇവരിൽ നല്ലൊരു ശതമാനവും ‘കണ്ടെത്താൻ സാധിക്കാത്തവർ ഉൾപ്പെട്ട എഎസ്ഡി പട്ടികയിലാണ്. ഇവർ പുറത്താകാതിരിക്കാൻ എസ്‌ഐആറിന്റെ സമയം നീട്ടണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനോട് സംസ്ഥാന സർക്കാരിന്റെയും പാർട്ടികളുടെയും ആവശ്യം.

 

24.08 ലക്ഷം പേരാണ് നിലവിൽ എഎസ്ഡി പട്ടികയിലുള്ളത്. ഇതിൽ, കണ്ടെത്താൻ സാധിക്കാത്തവർ 6,45,548 പേരാണ്. കമ്മിഷന്റെ കണക്കിലുള്ള കണ്ടെത്താനാവാത്ത പലരും നാട്ടിൽത്തന്നെയുണ്ടെന്ന് രാഷ്ട്രീയപ്പാർട്ടികൾ പറയുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *