വരയാൽ: മാനന്തവാടി – തലശ്ശേരി റൂട്ടിൽ വരയാലിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു . ഇന്ന് രാവിലെയാണ് സംഭവം.പരിക്കേറ്റ ഡ്രൈവറെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മംഗലാപുരത്ത് നിന്നും കൽപ്പറ്റയിലെ ഭാരത് ഗ്യാസ് ഏജൻസിലേക്ക് ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറിയാണ് മറിഞ്ഞത്. മൂന്നൂറ്റി അൻപതോളം സിലിണ്ടറുകൾ വാഹനത്തിലുണ്ട്. മംഗലാപുരത്ത് നിന്നോ കൽപ്പറ്റയിൽ നിന്നോ വാഹനമെത്തിച്ച് സിലിണ്ടറുകൾ മാറ്റാനാണ് ഏജൻസി അധികൃതരുടെ ശ്രമം. എന്നാൽ സിലിണ്ടറുകൾ അലക്ഷ്യമായി കിടക്കുന്നത് നാട്ടുകാരിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ചെറിയ വാഹനങ്ങളിലെങ്കിലും സിലിണ്ടറുകൾ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. സ്ഥലത്ത് മാനന്തവാടി ഫയർഫോഴ്സ് യൂണിറ്റും , പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്
ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്


