വിശാഖപട്ടണം :വനിതാ ട്വന്റി-20 ക്രിക്കറ്റിൽ, ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. ശ്രീലങ്കയെ എട്ട് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ശ്രീലങ്ക ഉയർത്തിയ 122 റൺസ് പിന്തുടർന്ന ഇന്ത്യ 14.4 ഓവറിൽ ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി ജെമീമ റോഡ്രിഗസ് 44 പന്തിൽ നിന്ന് 69 റൺസ് നേടി മത്സരത്തിലെ താരമായി. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം മത്സരം നാളെ വിശാഖപട്ടണത്തു നടക്കും. അവസാന മൂന്ന് മത്സരത്തിന് തിരുവനന്തപുരം വേദിയാകും.


