കാർഷിക യന്ത്രോപകരണങ്ങൾക്കുള്ള വ്യക്തിഗത ഗുണഭോക്താക്കളുടെ ഓൺലൈൻ അപേക്ഷ ഡിസംബർ 31 മുതൽ

കൽപ്പറ്റ: കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്‌മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതി എസ്എംഎഎം) ഈ പദ്ധതിയിൻ കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിള സംസ്കരണ, മൂല്യ വർദ്ധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡിയോടെ നൽകിവരുന്നു.

ഇതനുസരിച്ച് വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40% മുതൽ 50% വരെയും, കർഷകരുടെ കൂട്ടായ്‌മകൾ, എഫ്‌പിഒ കൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ (കസ്റ്റം ഹയറിങ് സെൻ്ററുകൾ) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40% സാമ്പത്തിക സഹായവും യന്ത്രവൽക്കരണ തോത്കുറവായ പ്രദേശങ്ങളിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് കർഷക ഗ്രൂപ്പുകൾക്ക് 30 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 % എന്ന നിരക്കിൽ 24 ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കുന്നു.

 

ഈ പദ്ധതി പൂർണ്ണമായും ഓൺലൈനായാണ് നടപ്പിലാക്കുന്നതെന്നതിനാൽ കർഷകർക്ക് സർക്കാർ ഓഫീസുകളിൽ പോകേണ്ടതില്ല. ഈ പദ്ധതിയിൽ ~ http://agrimachinery.nic.in/index m വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 2025-2026 സാമ്പത്തിക വർഷത്തിലെ വ്യക്തിഗത ഗുണഭോക്താക്കളുടെ അപേക്ഷകൾ ഓൺലൈൻ ആയി ഈ പോർട്ടലിൽ 31.12.2025 മുതൽ നൽകാവുന്നതാണ് കാർഷിക യന്ത്രവൽക്കരണ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും വയനാട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9383471924, 9383471925


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *