ഇന്ത്യ – ശ്രീലങ്ക വനിതാ ട്വന്‍റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. വൈകുന്നേരം ഏഴിനാണ് മത്സരം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. അവസാന മൂന്ന് മത്സരം തിരുവനന്തപുരത്താണ് നടക്കുന്നത്.


