കണിയാമ്പറ്റ: മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി കേരള 2023-25 വർഷ ബാച്ച് മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് പെയിന്റിംഗിൽ കണിയാമ്പറ്റ കൂടോത്തുമ്മൽ സ്വദേശി കെ. എ.അഭിനുവിന് ഒന്നാം റാങ്ക് ലഭിച്ചു.ആർ.എൽ.വി ഗവൺമെന്റ് കോളേജ് ഓഫ് മ്യൂസിക് ആന്റ്റ് ഫൈൻ ആർട്‌സ് തൃപ്പൂണിത്തുറയിലാണ് അഭിനു ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. കവിയും ഗാനരചയിതാവുമായ അജികുമാർ പനമരത്തിന്റെയും പി. മിനിയുടെയും മകളാണ് അഭിനു. സഹോദരൻ: കെ.എ അഭിജിത്ത്.
എം.എഫ്.എ യിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി അഭിനു


