വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായി ജില്ലയിൽ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 604487 വോട്ടർമാർ. കരട് വോട്ടർ പട്ടിക പ്രകാരം കൽപ്പറ്റ നിയോജക മണ്ഡലത്തിൽ 196905 വോട്ടർമാരും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ 214622 വോട്ടർമാരും മാനന്തവാടിയിൽ 192960 വോട്ടർമാരുമാണുള്ളത്. കൽപ്പറ്റയിൽ 96168 പുരുഷന്മാരും 100735 സ്ത്രീകളും രണ്ട് ട്രാൻസ് ജെൻഡർ വോട്ടർമാരുമാണുള്ളത്. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ 104525 പുരുഷന്മാരും 110079 സ്ത്രീ വോട്ടർമാരും ഉണ്ട്. മാനന്തവാടിയിൽ 95343 പുരുഷന്മാരും 97617 സ്ത്രീകളും ഉണ്ട്. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കരട് പട്ടിക കൈമാറി. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ നിജു കുര്യൻ, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) കെ. മനോജ് കുമാർ, വൈത്തിരി തഹസിൽദാർ ടി.ബി. പ്രകാശ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.എ. മജീദ്, യു. സുഗതൻ, ടി. മണി എന്നിവർ പങ്കെടുത്തു.


