സുൽത്താൻ ബത്തേരി : ബത്തേരിയിലെ ചുങ്കത്തുള്ള ശിഫാമെഡിക്കൽ ഷോപ്പിലാണ് ഇന്നലെ രാത്രി മോഷണ ശ്രമം നടന്നത്. മോഷ്ടാവ് മെഡിക്കൽ ഷോപ്പിന്റെ അടുത്തുള്ള സ്റ്റോർ റൂമിന്റെ പുട്ട് പൊളിച്ചെങ്കിലും അകത്ത് കടക്കാൻ കഴിഞ്ഞില്ല.മുഖം മൊത്തം മറച്ചതിനാൽ ആളെ തിരിച്ചറിയുന്നില്ല.മോഷ്ടാവ് പോകുമ്പോൾ കയ്യിൽ കരുതിയിരുന്ന വെള്ള നിറത്തിലുള്ള മുണ്ട് കടയുടെ മുന്നിലെ ബോഡിൽ ഇടുകയും ശേഷം ഫോണിൽ ചിത്രം പകർത്തി രക്ഷപെടുകയും ചെയ്‌തു. കട തുറക്കാൻ വന്ന ഉടമ വെള്ള മുണ്ട് ബോഡിൽ ഇട്ടത് ശ്രദ്ധയിൽ പെട്ടത് കൊണ്ട് CCTV ചെക്ക് ചെയ്തപ്പോൾ ആണ്. ഈ വിവരം അറിഞ്ഞത് സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.


