ചരിത്രനിമിഷം കുതിച്ചുയർന്ന് ഐഎസ്ആർഒയുടെ LVM 3 M6 വിഷേപണം വിജയകരം

ഈ വർഷത്തെ അവസാന ഉപഗ്രഹമായ ബ്ലൂ ബേർഡ് 6 വിക്ഷേപിച്ച് ഐഎസ്ആർഒ. അമേരിക്കൻ കമ്പനിയുടെ ബ്ലൂബേർഡ് ബ്ലോക്ക്-2വെന്ന വമ്പൻ വാർത്താ വിനിമയ ഉപഗ്രഹമാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്നത്. ടവറുകളും ഒപ്റ്റിബ് ഫൈബർ കേബുകളുകളുമില്ലാതെ ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് മൊബൈലുകളിലേക്ക് അതിവേഗ ഇന്റർനെറ്റ് എത്തിക്കുകയാണ് ലക്ഷ്യം.

 

എൽവി മാർക്ക്-3 റോക്കറ്റാണ് 6500 കിലോ ഭാരമമുള്ള ബ്ലൂബേർഡ് ബോക്ക്-2 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. ‘ബാഹുബലി’ എന്നാണ് എൽവിഎം അറിയപ്പെടുന്നത്. എൽവിഎം ഇതുവരെ ബഹിരാകാശത്ത് എത്തിച്ചിട്ടുള്ളതിൽ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം കൂടിയാണ് ബ്ലൂബേർഡ് മാർക്ക്-2. വിക്ഷേപണത്തിനു ശേഷം ഉപഗ്രഹം ഭൂമിയിൽ നിന്ന് 520 കിലോമീറ്റർ അകലയുള്ള ഭ്രമണപഥത്തിലെത്തിചേരും. ഭ്രമണപഥത്തിലെത്തിയാലുടൻ 223 ചതുരശ്ര മീറ്റർ നീളത്തിലുള്ള ആന്റിനകൾ വിടർത്തും. ഇതോടെ ഏറ്റവും വലിയ വാണിജ്യ വാർത്താ വിനിമയ ഉപഗ്രമെന്ന ഖ്യാതിയും ബ്ലൂബേർഡ് ബ്ലോക്ക് -2വിനാകും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *