കോട്ടക്കലിൽ രാത്രിയിൽ ഭൂമിക്കടിയിൽ നിന്നും വൻ ശബ്ദം; ഭയന്ന് വീടുവിട്ടിറങ്ങി നാട്ടുകാർ

കോട്ടക്കൽ (മലപ്പുറം): കോട്ടക്കലിൽ ഭൂമിക്ക് അടിയിൽ നിന്നും ഭായനകമായ ശബ്ദം കേട്ടതോടെ ഭയാശങ്കയിൽ നാട്ടുകാർ. ചൊവ്വാഴ്ച രാത്രി 11.20 ഓടെയാണ് സംഭവം. ഭൂമിയിൽ നിന്നുള്ള ശബ്ദം കേട്ട് പലരും വീട് വിട്ട് രാത്രിയിൽ വെളിയിലിറങ്ങി. ചില വീടുകളിൽ അടച്ചിട്ട ജനലുകളും കുലുങ്ങിയതോടെ പരിഭ്രാന്തി കൂടി.. ചിലർക്ക് കാലിൽ ചെറിയ തരിപ്പ് അനുഭവപ്പെട്ടു. വേങ്ങര, കോട്ടക്കൽ, ഒതുക്കുങ്ങൽ, എടരിക്കോട്, പാലച്ചിറമാട് ,പറപ്പൂർ, ചങ്കുവെട്ടി, കോഴിച്ചിന, ഊരകം, എന്നിവിടങ്ങളിലെല്ലാം സമാനസംഭവം ഉണ്ടായതായാണ് ലഭിക്കുന്ന വിവരം. എവിടെയും അപകടങ്ങൾ സംഭവിച്ചിട്ടില്ല.

ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ ശബ്ദവും വിറയലും വ്യക്തമാണ്.നേരത്തെ 2022ലും സമാനമായ ശബ്ദം മേഖലയിൽ നിന്നും അനുഭവപ്പെട്ടിരുന്നു. ഭൂമികുലുക്കമാണെന്ന് കരുതി ജനം വീടു വിട്ടിറങ്ങിയിരുന്നു. സമാനമാണ് ചൊവ്വാഴ്ച രാത്രിയിലും കോട്ടക്കലിലുണ്ടായത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *