ഇഖാമ നിയമ ലംഘനം: സൗദിയിൽ 17,000 പേർക്ക് ശിക്ഷ

ജിദ്ദ – ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് നിരവധി സ്വദേശികളെയും വിദേശികളെയും ശിക്ഷിച്ചു. കഴിഞ്ഞമാസം (ജുമാദ അൽ ആഖിറ) ആകെ 17,767 പേരെ ജവാസാത്ത് ഡയറക്ടറേറ്റിനു കീഴിൽ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷിച്ചതായി ജവാസാത്ത് അറിയിച്ചു. ഇവർക്ക് തടവും പിഴയും നാടുകടത്തലുമാണ് ശിക്ഷ ലഭിച്ചത്. ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് നുഴഞ്ഞുകയറ്റക്കാർക്കും ജോലിയും അഭയവും യാത്രാ സൗകര്യങ്ങളും മറ്റ് സഹായങ്ങളും നൽകരുതെന്ന് സ്വദേശികളോടും വിദേശികളുടെ സ്ഥാപന ഉടമകളോടും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

 

ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിൽ ബന്ധപ്പെട്ട മറ്റ് പ്രവിശ്യകളിൽ 999 എന്ന നമ്പറിൽ ബന്ധപ്പെട്ടിരിക്കുന്നു റിപ്പോർട്ട് ചെയ്ത്‌ എല്ലാവരും സഹകരിക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.നിയമ ലംഘകരെ കുറിച്ച് നൽകുന്ന വിവരങ്ങൾ തീർത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും വിവരം നൽകുന്നവർ ഒരുവിധ ഉത്തരവാദിത്തവും വഹിക്കേണ്ടിവരില്ലെന്നും ജവാസാത്ത് പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *