ജിദ്ദ – കഴിഞ്ഞ മാസം (ജുമാദ അൽആഖിറ) സ്വദേശികളും വിദേശികളുമായി 1,18,63,477 പേർ ഉംറ കർമ്മം നിർവഹിച്ചതായി ഹജ്, ഉംറ മന്ത്രാലയവും ഹറംകാര്യ വകുപ്പും അറിയിച്ചു. കഴിഞ്ഞ മാസം വിദേശങ്ങളിൽ നിന്ന് 17 ലക്ഷത്തിലധികം ഉംറ തീർഥാടകർ എത്തി.
ഇരു ഹറമുകളിലുമായി 6,87,41,853 വിശ്വാസികളെ സ്വീകരിച്ചു. വിശുദ്ധ ഹറമിൽ 3,00,16,073 പേർ നമസ്‌കാരങ്ങൾ നിർവഹിച്ചു. 1,18,63,477 പേർ ഉംറ നിർവഹിച്ചു. വിശുദ്ധ കഅ്ബാലയത്തിന്റെ ഭാഗമായ ഹിജ്ർ ഇസ്‌മായിൽ 94,776 പേർക്ക് നമസ്കാരം നിർവഹിച്ചു.
കഴിഞ്ഞ മാസം മസ്‌ജിദുന്നബവിയിൽ 2,31,16,271 പേർ നമസ്ക്‌കാരം നിർവഹിച്ചു. 13,19,653 പേർക്ക് റൗദ ഷെരീഫിൽ നമസ്കാരം നിർവഹിക്കാൻ ഭാഗ്യം സിദ്ധിച്ചു. 23,31,603 പേർ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്തി സലാം ചൊല്ലി


