മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാ൪ത്താനുളള തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും. നാളെ രാവിലെ 10.10നും 11.30ക്കും മധ്യേയാണ് മണ്ഡലപൂജ. ഇന്നലെ മാത്രം വെർച്വൽക്യൂ വഴി 67,000 തീർഥാടകരും സ്പോട്ട് ബുക്കിംഗ് വഴി 6,872 തീർഥാടകരും ദർശനം നടത്തി.



