മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ കാലത്ത് എല്ലാ ഗ്രാമങ്ങളിലും റോഡ് സേവനം ഉറപ്പാക്കിയിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻപ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച്
ഇന്നലെ ലഖ്നൗവിൽ രാഷ്ട്ര പ്രേരണ സ്ഥൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ കാലാവസ്ഥയിലും ഗ്രാമങ്ങളിലേക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിനായി 2000 ഡിസംബർ 25 നാണ് പ്രധാന മന്ത്രി ഗ്രാമീൺ സടക് യോജന ആരംഭിച്ചത്. 25 വർഷം പിന്നിടുമ്പോൾ എട്ടു ലക്ഷത്തോളം കിലോമീറ്ററുള്ള ഗ്രാമീണ റോഡുകളാണ് പദ്ധതിക്ക് കീഴിൽ നിർമിക്കാനായതെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ സമൂഹത്തിലെ ഓരോ പൗരനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.


