എസ്.ഐ.ആർ കരട് വോട്ടർപട്ടികസംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു തുടങ്ങി. ജനുവരി 22 വരെ എതിർപ്പുകളും, ആക്ഷേപങ്ങളും ഉന്നയിക്കാൻ അവസരമുണ്ട്. ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും, പരിശോധനകളും നടക്കും.പരാതികളിൽ വിശദമായ വാദം കേട്ട് തെറ്റുകൾ തിരുത്തിയതിന് ശേഷം ഫെബ്രുവരി 21നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.
പട്ടികയിൽ നിന്ന് പുറത്തായവർ പുതിയ വോട്ടറായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷനൽകേണ്ടത് ഫോം ആറ് വഴിയാണ് ഇവർക്ക് പുതിയ വോട്ടർ നമ്പറാണ് ലഭിക്കുക. നേരത്തെ വോട്ട് ചെയ്ത് വന്നവരാണെങ്കിലും ഇനി മുതൽ പുതിയ നമ്പറാണ് ലഭിക്കുക.ആകെയുള്ള 2.78 കോടി വോട്ടർമാരിൽ 24,08,503 വോട്ടർമാർ പട്ടികയ്ക്ക് പുറത്താണ്. കരട് പട്ടികയുടെ വിശദാംശങ്ങൾ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് പുതുതായി ചേർക്കാനുള്ള ഫോമിനോടൊപ്പം അനുബന്ധരേഖകളും സമർപ്പിച്ച് പട്ടികയിൽ ഇടം നേടാം.


