പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ ഫോണ്‍ വിപണിയില്‍. നര്‍സോ 90 സീരീസില്‍ നര്‍സോ 90 ഫൈവ് ജി, നര്‍സോ 90എക്‌സ് ഫൈവ് ജി എന്നി ഫോണുകളാണ് വില്‍പ്പനയ്ക്ക് എത്തിയത്. രണ്ട് ഫോണുകളിലും വലിയ ബാറ്ററി പായ്ക്കും പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള ഐപി66+ഐപി68+ഐപി69 റേറ്റിങ്ങുകള്‍, ഡ്യുവല്‍ കാമറ സജ്ജീകരണം എന്നിവയുണ്ട്. രണ്ട് പുതിയ ഫോണുകളും ആമസോണില്‍ ലഭ്യമാകും.

6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള നര്‍സോ 90യുടെ ബേസ് വേരിയന്റിന് 16,999 രൂപയാണ് വില. 8ജിബി റാമും 128ജിബിയുമുള്ള വേരിയന്റിന് 18,499 രൂപ വിലയായി നല്‍കണം. മറുവശത്ത്, നാര്‍സോ 90എക്‌സിന്റെ ബേസ് വേരിയന്റിന് 13,999 രൂപയും 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 15,499 രൂപയുമാണ് വില. രണ്ട് ഫോണുകളും ഡിസംബര്‍ 24 മുതല്‍ ആമസോണിലും റിയല്‍മി ഇന്ത്യ സ്റ്റോറിലും ലഭ്യമാകും. റിയല്‍മി നര്‍സോ 90ല്‍ 120ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1,400 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസ്സും ഉള്ള 6.57 ഇഞ്ച് എഫ്എച്ഡി+ അമോലെഡ് ഡിഡ്‌പ്ലേയാണ് വരുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 6400 മാക്‌സ് ആണ് ഇതിന് കരുത്തുപകരുന്നത്. 7,000 എംഎഎച്ച് ബാറ്ററിയുള്ള ഫോണ്‍ 60വാട്ട് വയര്‍ഡ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്നു.


