2026 ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു മാരുതി സുസുക്കി വിക്ടോറിസ്

ന്യൂഡൽഹി : 2026 ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മാരുതി സുസുക്കി വിക്ടോറിസ്. സ്‌കോഡ കൈലാഖ്, മഹീന്ദ്ര എക്സ് ഇവി 9 ഇ എന്നിവയാണ് തൊട്ടു പുറകില്‍. വിക്ടോറിസിന്റെ ഹൈബ്രിഡ് മോഡലിനാണ് ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ളത്. 103 എച്ച്പി, 1.5 ലീറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, 89എച്ച്പി, 1.5 ലീറ്റര്‍ പെട്രോള്‍- സിഎന്‍ജി, 116എച്ച്പി, 1.5-ലീറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് മാരുതി വിക്ടോറിസിലുള്ളത്.

ഗ്രാന്‍ഡ് വിറ്റാരക്കും ഹൈറൈഡറിനുമുള്ള എന്‍ജിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വിക്ടോറിസിലും ഉണ്ട്. സിഎന്‍ജിയില്‍ 5 സ്പീഡ് മാനുവല്‍ സ്‌ട്രോങ് ഹൈബ്രിഡില്‍ ഇ-സിവിടി, മൈല്‍ഡ് ഹൈബ്രിഡില്‍ 5സ്പീഡ് മാനുവല്‍/ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഉയര്‍ന്ന മൈല്‍ഡ് ഹൈബ്രിഡ് ഓട്ടോമാറ്റിക് വകഭേദങ്ങളില്‍ ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുമുണ്ട്. ഇതുകൂടാതെ ഗ്രീന്‍ കാര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തിരിക്കുന്നത് മഹീന്ദ്ര എക്സ് ഇവി 9 ഇയെയും പ്രീമിയം കാര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തിരിക്കുന്നത് വോക്സ് വാഗണ്‍ ഗോള്‍ഫ് ജിടിഐ യെയാണ്.

 

ബുക്കിങിനും കൂടുതൽ വിവരങ്ങൾക്ക്

👇

KVR MARUTI

Authorized dealer for Maruti Suzuki India Ltd.

Muttil, Kalpetta, Wayanad – 673 122

Sales info: 8129421777,9048780777

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *