കാസർകോട്: ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മാലോം കുഴിപ്പനത്തെ വിനയഭവനിൽ വിനയരാജിൻ്റെ മകൻ വിതുൽ രാജ്(20) ആണ് മരിച്ചത് . കാസർകോട് വെള്ളരിക്കുണ്ട്-മാലോത്ത് മണ്ഡലത്തിൽ ഇന്നലെ രാവിലെയാണ് അപകടം നടന്നത്. മാലോത്ത് ഭാഗത്ത് നിന്നും പുഞ്ചയിലെ വീട്ടിലേക്ക് പോവുകയായിരുന്നു. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന മാലോം സ്വദേശിയായ സുഹൃത്ത് സിദ്ധാർത്ഥിനും അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു..
ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം


