കണ്ണൂർ : എൺപത്തി നാലാമത് ഇന്ത്യൻ ചരിത്ര കോൺഗ്രസിന് തലശ്ശേരി ഗവൺമെൻറ് ബ്രണ്ണൻ കോളേജിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചരിത്ര കോൺഗ്രസിന് കേരളത്തിന് വലിയ തോതിലുള്ള സംഭാവനകൾ നൽകാൻ സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ആധുനികകാലത്ത് ചരിത്ര കോൺഗ്രസിന് പ്രത്യേകത ഏറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികളാണ് ചരിത്രം കോൺഗ്രസിൽ പങ്കെടുക്കുന്നത്.
84-ാമത് ഇന്ത്യൻ ചരിത്ര കോൺഗ്രസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു


