നിലമ്പൂർ വനത്തിനുള്ളിൽ സ്വർണ ഖനനം ഏഴ് പേർ പിടിയിൽ സംഘം അരിച്ചെടുത്തത് വൻതോതിലുള്ള സ്വർണം

മലപ്പുറം : നിലമ്പൂർ വനത്തിൽ നിന്ന് സ്വർണ ഖനനം ചെയ്ത കേസിൽ ഏഴ് പേർ പിടിയിൽ. മമ്പാട് പുള്ളിപ്പാടം സ്വദേശികളെയാണ് വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് പിടികൂടിയത്. റസാക്, ജാബിർ , അലവികുട്ടി , അഷറഫ്, സക്കീർ , ഷമീം , സുന്ദരൻ എന്നിവരെയാണ് പിടികൂടിയത്

 

മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് മണൽ ഊറ്റി സ്വർണം അരിച്ചെടുക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. നിലമ്പൂർ വനമേഖലയിൽ മരുത ഭാഗം മുതൽ നിലമ്പൂർ മോടവണ്ണ വരെയുള്ള ചാലിയാർ പുഴയുടെ ഭാഗങ്ങളിൽ മണലിൽ സ്വർണത്തിന്റെ അംശമുണ്ട്. നിലമ്പൂർ റെയിഞ്ച് പനയങ്കോട് സെക്ഷൻ പരിധിയിൽ ആയിര വല്ലികാവ് മേഖലയിൽ വെച്ചാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഉദ്യോഗസ്ഥർ എത്തിയപ്പോൾ പ്രതികൾ സ്വർണം അരിച്ചെടുക്കുകയായിരുന്നു. പ്രതികൾ കുറെ അധികം ദിവസങ്ങളായി വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. നിലമ്പൂർ നോർത്ത് ഡിഎഫ്ഒക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ റെഞ്ച് ഓഫീസർ സൂരജ് വേണുഗോപാലും സംഘവും ആണ് പ്രതികളെ പിടികൂടിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *