ഹയർസെക്കൻഡറി എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പുകൾക്ക് തുടക്കമായി 

മേപ്പാടി:ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ സഹവാസ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മേപ്പാടി ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പായ കോട്ടനാട് സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി ഹംസ നിര്‍വഹിച്ചു. ജില്ലയിൽ 59 എൻ.എസ്.എസ് യൂണിറ്റുകളുടെ ക്യാമ്പുകളാണ് നടക്കുന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പുകൾ. ഇനിയും ഒഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായി എന്നാണ് ക്യാമ്പിന്റെ ഈ വർഷത്തെ സംസ്ഥാനതലത്തിലെ പേര്.

ഡിജിറ്റൽ സാക്ഷരത, സുരക്ഷാ ബോധവൽക്കരണവും പ്രഥമശുശ്രൂഷ പരിശീലനവും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, അംഗനവാടി ദത്തെടുത്ത് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, ക്യാമ്പ് പ്രദേശത്തെ വീടുകളിൽ ജൈവ പച്ചക്കറി കൃഷി എന്നീ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കും. വളണ്ടിയർമാർക്ക് വ്യക്തിത്വ വികസനത്തിനുള്ള ക്ലാസ്സുകൾ, എയ്ഡ്സ് ബോധവത്കരണ ക്ലാസുകൾ, ശുചിത്വ ബോധവത്കരണ പരിപാടികൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കാൻ പരിശീലനം എന്നിവയും സംഘടിപ്പിക്കും. പി.ടി.എ പ്രസിഡന്റ് പി.കെ റഷീദ് അധ്യക്ഷയായ പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ കെ ഫൈസൽ, എൻ.എസ്.എസ് ജില്ലാ കൺവീനർ കെ.എസ് ശ്യാൽ, ക്ലസ്റ്റർ കൺവീനർ വി.പി സുഭാഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.ടി മൻസൂർ, സ്റ്റാഫ് സെക്രട്ടറി പി സഫ്‌വാൻ, വളണ്ടിയർ ലീഡർ കെ നാജിയ എന്നിവർ സംസാരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *