സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളുടെ നിര്യാണത്തെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ച മൂന്നു തദ്ദേശ വാര്‍ഡുകളില്‍ പത്രിക പിന്‍വലിക്കാന്‍ അവസാന തീയതി ഇന്ന്. മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിപ്പാടം, എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം എന്നീ വാര്‍ഡുകളില്‍ ജനുവരി 12-നാണ് വോട്ടെടുപ്പ്. 13-ന് വോട്ടെണ്ണും.


