ചീഫ് മിനിസ്റ്റേഴ്‌സ് റിസർച് ഫെലോഷിപ് ഫോർ മൈനോറിറ്റീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തിൽ യുജിസി അംഗീകരിച്ച എല്ലാ സർവകലാശാലകളിലും/ സ്ഥാപനങ്ങളിലും റെഗുലർ/ഫുൾടൈം ഗവേഷണം ചെയ്യുന്ന കേരളീയരായ ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ട (മുസ്ലിം, ക്രിസ്ത്യൻ – എല്ലാ വിഭാഗക്കാർക്കും, സിഖ്, ബുദ്ധ, ജൈന, പാഴി) വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്കോളർഷിപ്. പ്രതിമാസം 20,000 രൂപ വീതം ഒരു വർഷത്തേക്ക് ഒറ്റത്ത വണയായി 2,40,000 രൂപ ഫെലോഷിപ്പായി അനുവദിക്കും. അപേക്ഷാഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്‌ഞാപനം
www.minoritywelfare.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471 2300523, 0471 2300524, 0471-2302090.


